ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്
September 29, 2026
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന് ആവേശകരമായ തുടക്കം
കേരള സർക്കാർ പോലീസ് ഫോഴ്സും തദ്ദേശ വകുപ്പും കൈകോർത്ത് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സെപ്റ്റംബർ 28 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ നടന്നു. കൃത്യം രാവിലെ 11:00 മണിക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്രീമതി സ്മിത രാജേഷ് കൊടിമരത്തിൽ തൂഫാൻ പതാക ഉയർത്തി യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രസിഡന്റ് ശ്രീമതി സ്മിത രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ എ.എസ്.എ ശ്രീ.മനോജ് ചടങ്ങിൽ ലഹരിവിരുദ്ധ സന്ദേശം നൽകി സംസാരിച്ചു. തുടർന്ന് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ് ശ്രീമതി.അമ്പിളി സജീവിന് തൂഫാൻ ബാഡ്ജ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ.കെ.കെ.എസ് കുറുപ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ് ശ്രീമതി.സിൽബി മോൾ, സെക്രട്ടറി ശ്രീ.ഗോപൻ എ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം പഞ്ചായത്ത് ഹാളിൽ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ലൈവ് സ്ട്രീമിംഗ് പ്രക്ഷേപണവും ചടങ്ങിന്റെ ഭാഗമായി നടന്നു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ വാർഡ് മെമ്പർമാർ, പോലീസ് ഉദ്യോഗസ്ഥർ, ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.