ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

സ്മിത രാജേഷ്

പ്രസിഡൻ്റ്

കെ കെ എസ് കുറുപ്പ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി സജീവ്

ചെയര്‍ പേഴ്സണ്‍ ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോബി ജോസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിൽബി മോൾ കെ എ

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപൻ എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചെങ്ങൂർ താലൂക്ക്, ആലപ്പുഴ ജില്ല, കേരളംഉള്‍പ്പെടുന്ന വില്ലേജ്    :    തിരുവന്‍വണ്ടൂര്‍ , ചെങ്ങന്നൂർബ്ലോക്ക് പഞ്ചായത്ത്    :    ചെങ്ങന്നൂര്‍നിയമസഭാ മണ്ഡലം    :    ചെങ്ങന്നൂര്‍ലോക്സഭാ മണ്ഡലം    :    മാവേലിക്കരവിസ്തീര്‍ണ്ണം    :    10.05 ച:കീ.മീ.ജനസംഖ്യ    :    14701പുരുഷന്‍മാര്‍        :    6872സ്ത്രീകള്‍        :    7829നിലവിലുള്ള വാര്‍ഡുകളുടെ എണ്ണം    :    14കെട്ടിടങ്ങളുടെ എണ്ണം    :    6851വീടുകളുടെ എണ്ണം    :    5994പട്ടികജാതി കുടുംബങ്ങളുടെ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലുണ്ട്. പുണ്യനദിയായ പമ്പയില്‍ തുടങ്ങി പമ്പയില്‍ത്തന്നെ അവസാനിക്കുന്ന ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തായാണ് പമ്പാ, മണിമല, വരട്ടാര്‍ സംഗമം. ഈ നദികളുടെ സാമീപ്യം കൊണ്ട് ഫലഭൂയിഷ്ഠമാണ് ഇവിടുത്തെ മണ്ണ്. പഞ്ചപാണ്ഡവന്മാരില്‍ നകുലന്‍ പ്രതിഷ്ഠിച്ച വൈഷ്ണവ ക്ഷേത്രമാണ് തിരുവന്‍വണ്ടൂരിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.

കൂടുതൽ വായിക്കുക