ഒറ്റനോട്ടത്തിൽ

 

തിരുവന്‍വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒറ്റ നോട്ടത്തിൽ

 

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവന്‍വണ്ടൂർ ഗ്രാമപഞ്ചായത്ത്, മധ്യ തിരുവിതാംകൂർ പ്രദേശമായ ഇവിടം സാംസ്‌കാരിക വൈവിധ്യവും പമ്പ, മണിമല, വരട്ടാർ നദികളാൽ ജലസമ്പന്നവും ആണ്.  കാർഷിക സംസ്ക്കാരമായതിനാൽ ക്യഷി പ്രധാന ഉപജീവന മാര്‍ഗമായി നിലനില്‍ക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, ശുചിത്വം, ജനപങ്കാളിത്ത വികസനം തുടങ്ങിയ മേഖലകളില്‍ പഞ്ചായത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നത്.

 

 

14,701
ആകെ ജനസംഖ്യ
93.01%
ആകെ സാക്ഷരതാ നിരക്ക്
10.05
ച.കി.മീ വിസ്തീർണ്ണം
1960
രൂപീകൃതമായ വർഷം

 

 

പഞ്ചായത്തിന്റെ അതിരുകൾ

ദിശപ്രദേശം
വടക്ക്കുറ്റൂര്‍ പഞ്ചായത്ത്
കിഴക്ക്ചെങ്ങന്നൂര്‍ നഗരസഭ
തെക്ക്പാണ്ടനാട് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്പാണ്ടനാട്, കടപ്ര ഗ്രാമപഞ്ചായത്തുകള്‍